കണ്ണൂരില്‍ ഫോണ്‍ ഹാക്ക് ചെയ്ത് വയോധികന്റെ പണം തട്ടി. മൊറാഴ സ്വദേശി കെ. പത്മനാഭന്റെ 2,69,500 രൂപയാണ് വീഡിയോ കോള്‍ ചെയ്ത് ഫോണ്‍ ഹാക്ക് ചെയ്ത ശേഷം തട്ടിയത് എന്നാണ് പരാതി
കണ്ണൂരില്‍ ഫോണ്‍ ഹാക്ക് ചെയ്ത് വയോധികന്റെ പണം തട്ടി. മൊറാഴ സ്വദേശി കെ. പത്മനാഭന്റെ 2,69,500 രൂപയാണ് വീഡിയോ കോള്‍ ചെയ്ത് ഫോണ്‍ ഹാക്ക് ചെയ്ത ശേഷം തട്ടിയത് എന്നാണ് പരാതി. ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങിയ ചെരുപ്പ് അളവ് ശരിയല്ലാത്തതിനാല്‍ തിരിച്ചയക്കാന്‍ ശ്രമിക്കുമ്പോഴാണ് വീഡിയോ കോള്‍ വന്നത്.
പിക്ക്-അപ്പ് റീ-ഷെഡ്യൂൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു നമ്പറിൽ നിന്ന് ഫോൺ വരികയും ,അതേസമയം തന്നെ മറ്റൊരു നമ്പറിൽ നിന്ന് വാട്സാപ്പ് വീഡിയോ കോളും വരികയായിരുന്നു. പിന്നാലെ വിവിധ അക്കൗണ്ടുകളില്‍ നിന്നായാണ് തുക നഷ്ടപ്പെട്ടത്. പത്മനാഭന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
ENGLISH SUMMARY:
An elderly man from Morazha in Kannur, K. Padmanabhan, allegedly lost Rs 2.69 lakh after his mobile phone was hacked during a Flipkart product return process. He received a call regarding pick-up rescheduling and a WhatsApp video call from another number. Subsequently, money was withdrawn from multiple accounts. Taliparamba Police have registered a case.