ബാങ്കിൽ നിന്നാണെന്ന വ്യാജേന കുറിയർ വഴി ക്യു.ആർ കോഡ് അയച്ചു നൽകി പണം തട്ടിയെടുക്കാന്‍ ശ്രമം. കോട്ടയം വൈക്കം സ്വദേശി ബിപിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുറിയർ വഴിയുള്ള ഇടപാടുകള്‍ ഇല്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.
വൈക്കം സ്വദേശി വല്ലശ്ശേരിൽ ബിപിൻ പുതുതായി തുടങ്ങിയ സ്ഥാപനത്തിനു വേണ്ടിയാണ് സെപ്റ്റംബറിൽ ബാങ്കിൽ അക്കൗണ്ട് എടുത്തത്. ഇരുപതു ദിവസം കഴിഞ്ഞപ്പോള്‍ ബാങ്കിന്‍റെ പേരില്‍ ക്യുആർ കോഡ് കുറിയറില്‍ ലഭിച്ചു. കഴിഞ്ഞമാസം 20ന് അക്കൗണ്ടിലേക്ക് 7000 രൂപയും എത്തി. ഇതിന് പിന്നാലെ ഹിന്ദി ഭാഷയില്‍ നിരന്തരം ഫോണ്‍ വിളി വന്നു. അക്കൗണ്ട് മാറി പണം വന്നെന്നും തിരികെ പണം വേണമെന്നുമാണ് ആവശ്യം.
ഒടിപി പറഞ്ഞുതരണമെന്നൊക്ക ആവശ്യപ്പെട്ടതോടെ സംശയം. ബിപിൻ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് കുറിയര്‍ അയച്ചിട്ടില്ലെന്ന് അറിഞ്ഞത്. രണ്ടാമതും കുറിയര്‍ വന്നതോടെ പൊലീസില്‍ പരാതിപ്പെട്ടു. ബാങ്കിൽ അക്കൗണ്ട് എടുക്കാന്‍ നല്‍കിയ വിവരങ്ങള്‍ എങ്ങനെ തട്ടിപ്പുകാര്‍ക്ക് ലഭിച്ചെന്നാണ് ചോദ്യം. പൊലീസ് അന്വേഷണം തുടങ്ങി.