aju-varghese-fake-loan-ad

തന്റെ ചിത്രം വെച്ചുള്ള സ്വകാര്യ പണമിടപാട് വ്യാജ പരസ്യത്തിനെതിരെ നടൻ അജു വർഗീസ്. തന്റെ സമ്മതമില്ലാതെയാണ് പ്രമോഷനായി സ്ഥാപനം ചിത്രം ഉപയോഗിച്ചിട്ടുള്ളത്. സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം വ്യാജ വാഗ്ദാനങ്ങളിൽ വീണ് നഷ്ടപ്പെടുത്തരുതെന്നും അജു വർഗീസ് മുന്നറിയിപ്പ് നൽകി. മാർച്ച് 22നാണ് അജു വർഗീസിന്റെ ചിത്രം ഉൾപ്പെടുത്തികൊണ്ടുള്ള എ.ഐ നിർമ്മിത ഡിജിറ്റൽ കാർഡ് ഉപയോഗിച്ച് പണമിടപാട് സ്ഥാപനം പരസ്യം നൽകിയത്.

‘എന്റെ സമ്മതമില്ലാതെ ഒരു അനധികൃത ബാങ്കിങ് സ്ഥാപനം അവരുടെ പ്രമോഷനുകൾക്കായി എന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എനിക്ക് ഈ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. ദയവായി ഈ വ്യാജ വാഗ്ദാനങ്ങളിൽ വീണ് നിങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്. നന്ദി’– അജു ഫെയ്സ്ബുക്കില്‍ കുറിച്ചു.

എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസ് എന്നാണ് പരസ്യത്തിലെ സ്ഥാപനത്തിന്‍റെ പേര്. ഒരു ലക്ഷം മുതല്‍ 5 ലക്ഷം വരെ പേഴ്സണല്‍ ലോണ്‍ എന്നാണ് പോസ്റ്റില്‍ പറയുന്നത്. അതേസമയം ഡിജിറ്റല്‍ കാര്‍ഡിലേക്ക് വരുമ്പോള്‍ ഈ തുക 3 ലക്ഷം വരെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ എവിടെയും എന്നും പോസ്റ്റിലുണ്ട്. പരസ്യത്തില്‍ മലയാളത്തിനൊപ്പം തിരിച്ചറിയാനാകാത്ത മറ്റ് ചില അക്ഷരങ്ങളും കാണാം. മലയാള അക്ഷരങ്ങളോട് സാമ്യമുണ്ടെങ്കിലും ഇവ യഥാര്‍ഥ അക്ഷരങ്ങളല്ല. മറിച്ച് എഐ ഉപയോഗിച്ച് നിര്‍മ്മിക്കുമ്പോള്‍ സാധാരണയായി ഉണ്ടാകുന്ന പിശകുകളാണ്. അതുകൊണ്ടുതന്നെ ഈ ഡിജിറ്റല്‍ കാര്‍ഡ് എഐ നിര്‍മ്മിതമാണെന്നും ഉറപ്പാണ്.

അജുവിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി ആരാധകരും എത്തുന്നുണ്ട്. മിക്കവരും പരാതി നല്‍കാനും നിയമപരമായി നിങ്ങാനും താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോണ്‍ ആപ്പ് പോലുള്ളവ സാധാരണക്കാര്‍ക്ക് ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് അജുവിന്‍റെ പോസ്റ്റും.

Aju Varghese Warns Against Viral Fake Loan Ad Using His AI Image:

Malayalam actor Aju Varghese has issued a public warning against a fraudulent loan advertisement using his AI-generated image and name without permission. The ad, posted by a firm named 'AM Trust Loan Service,' promises personal loans ranging from ₹1 lakh to ₹5 lakh across Kerala. Aju clarified on Facebook that he has no association with the firm and urged followers not to lose their hard-earned money to such scams. The advertisement features an AI-distorted digital card with garbled Malayalam text, a common sign of AI-generated deepfakes. Fans have encouraged the actor to take legal action against the unauthorized use of his identity in the wake of rising loan app frauds.