പെൺകുട്ടിയുടെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 3 യുവാക്കൾ പൊലീസ് പിടിയിലായി. വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു യുവാക്കളുടെ ലക്ഷ്യം. മലപ്പുറം  കൊട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് , മുഹമ്മദ് നാദിൽ  , പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ  എന്നിവരെയാണ് മലപ്പുറം  കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 21 വയസുകാരാണ് അറസ്റ്റിലായ മൂന്നു യുവാക്കളും. 

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ  പെൺകുട്ടിക്കു തന്നെ ആദ്യം അയച്ചുകൊടുത്തു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ 5 ലക്ഷം രൂപയാണ്  ആവശ്യപ്പെട്ടത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണി സന്ദേശം കണ്ട പെൺകുട്ടി പക്വതയോടെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. സൈബർ സെലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് യുവാക്കൾ വലയിലായത്.

ENGLISH SUMMARY:

Three youths from Malappuram have been arrested for blackmailing a female student using morphed nude images. They created a fake Instagram account and threatened to circulate the altered images unless she paid ₹5 lakh. The arrests followed an investigation based on the student's complaint.