എംപുരാന്‍ സിനിമയുടെ വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കണ്ണൂര്‍ വളപട്ടണം പൊലീസിന്‍റെ അന്വേഷത്തിലാണ് വ്യാജ പ്രിന്‍റ് നിര്‍മാണ സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. തിയറ്ററുകളില്‍ നിന്ന് തന്നെയാണ് സിനിമ ചോര്‍ന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും കേസില്‍ സംവിധായകന്‍ പൃഥ്വിരാജിന്‍റെയും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. കണ്ണൂര്‍ പാപ്പിനിശേരിയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പതിപ്പ് പൊലീസ് പിടിച്ചിരുന്നത്. 

ENGLISH SUMMARY:

Police investigation revealed that a large gang was behind the release of the fake version of the movie Empuraan