AI Generated Image, FIR
തിരുവനന്തപുരത്തെ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ പരാതി നല്‍കിയ ശേഷവും തട്ടിപ്പ്. ഇക്കാര്യം പരാതിക്കാരന്‍റെ അഭിഭാഷകന്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. വീട് പണയം വച്ചും വായ്പ എടുത്തുമാണ് പണം നല്‍കിയത്. 21 ദിവസം വെര്‍ച്വല്‍ അറസ്റ്റെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും താന്‍ ഇടപെട്ട ശേഷമാണ് തട്ടിപ്പ് നിന്നതെന്നും അഡ്വ. മഹേഷ് സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. 1.84 കോടി രൂപയാണ് കവടിയാര്‍ സ്വദേശിയ്ക്കു നഷ്ടമായത് . തട്ടിപ്പില്‍ അന്വേഷണം ഈര്‍ജിതമാക്കുകയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ്.