ബിഎസ്‍സി കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചാല്‍ ജോലി കിട്ടുമോ, പോട്ടെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചാല്‍ ജോലി കിട്ടുമോ? ഉറപ്പില്ല അല്ലേ... ആശങ്കപ്പെടാന്‍ വരട്ടെ... കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രിയുള്ള ആര്‍ക്കും എളുപ്പത്തില്‍ ജോലി കിട്ടാന്‍ വഴിയൊരുക്കുന്ന ചില ഹ്രസ്വകാല കോഴ്സുകളുണ്ട്. ആറോ ഏഴോ മാസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഇത്തരം കോഴ്സുകള്‍ ജോലി സാധ്യതയില്‍ വരുത്തുന്ന മാറ്റം അല്‍ഭുതകരമാണ്. അത്തരം കോഴ്സുകള്‍ക്കായി കണ്ണടച്ച് തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് ലൂമിനാര്‍ ടെക്നോലാബ്.
ഐടി ഫിനിഷിങ് സ്കൂള്‍. അതാണ് ലൂമിനാറിന് പറ്റിയ വിശേഷണം. കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചിറങ്ങിയ ഒരാള്‍ക്ക് ഒരു ജോലി കിട്ടിയെന്ന് കരുതുക. ആദ്യദിനം മുതല്‍ ഒരു പ്രഫഷണലിനെപ്പോലെ ജോലി ചെയ്യാന്‍ അവരെക്കൊണ്ട് സാധിക്കില്ല. കാരണം അവര്‍ക്ക് യഥാര്‍ഥ തൊഴില്‍ സാഹചര്യത്തില്‍ പരിചയമുണ്ടാവില്ല. അതുകൊണ്ടുതന്നെ അത്തരക്കാര്‍ക്ക് ജോലിസാധ്യതയും കുറയും. ആ കുറവാണ് ലൂമിനാര്‍ പരിഹരിക്കുന്നത്.
എഐ, ഡേറ്റാ സയന്‍സ്, ഫുള്‍സ്റ്റാക് ഡെവലപ്മെന്‍റ് തുടങ്ങി ഏറ്റവും നൂതനമായ പ്രോഗ്രാമുകള്‍, ജോലി സാധ്യത പലമടങ്ങ് വര്‍ധിപ്പിക്കുന്ന സോഫ്റ്റ്‍വെയര്‍ കോഴ്സുകള്‍. ഹാന്‍ഡ്സ്–ഓണ്‍ ട്രെയിനിങ്. ഇതിനൊക്കെ പുറമേ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ട്രെയിനിങ്ങിന്‍റെ അക്രഡിറ്റേഷന്‍ ഉള്ള സര്‍ട്ടിഫിക്കറ്റുകളും. മുപ്പതോളം സാങ്കേതികവിദ്യകള്‍ ഉള്‍പ്പെട്ട പത്തോളം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കോഴ്സുകളാണ് ലൂമിനാര്‍ ഓഫര്‍ ചെയ്യുന്നത്.
വെറും ആറുവര്‍ഷത്തിനിടെ എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ഉറപ്പാക്കാനായി എന്നത് അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ്. വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൂമിനര്‍ ടെക്നോ ഹബില്‍ ഇന്‍റേണ്‍ഷിപ്പിനും അവസരമുണ്ട്. എന്താണോ യഥാര്‍ഥ തൊഴില്‍ സാഹചര്യം, അതുതന്നെ പുനസൃഷ്ടിച്ചാണ് ഇവിടത്തെ പരിശീലനം.
ഇവിടെ കൊച്ചി ഇന്‍ഫോ പാര്‍ക്കിനടുത്താണ് ലൂമിനാറിന്റെ ആസ്ഥാനം. തിരുവനന്തപുരം പട്ടത്തും കോഴിക്കോട് മാവൂര്‍ റോഡിലും ഇതേ സൗകര്യങ്ങളോടുകൂടി ബ്രാഞ്ചുകളുമുണ്ട്. ഐഎസ്ഒ സര്‍ട്ടിഫൈഡ് കമ്പനി കൂടിയാണ് ഇതെന്നറിയുമ്പോള്‍ നിലവാരത്തിന്‍റെ കാര്യത്തില്‍ സംശയിക്കാനുമില്ല. അപ്പോള്‍ നമ്മുടെ സ്വന്തം ഐടി ഫിനിഷിങ് സ്കൂളിലേക്ക് പോരുകയല്ലേ.