സ്വര്‍ണത്തിന് പേരുകേട്ട വിപണിയാണ് ദുബായ്. പ്രവാസ ലോകത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഗുണമുള്ള തീരുമാനമാണ് പുതിയ ബഗേജ് റൂള്‍. ഒരു വര്‍ഷത്തിന് മുകളില്‍ ദുബായില്‍ താമസിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് ഇനി മൂല്യം നോക്കാതെ സ്വര്‍ണം കൊണ്ടുവരാം. സ്ത്രീകള്‍ക്ക് 40 ഗ്രാം സ്വര്‍ണവും പുരുഷന്മാര്‍ക്ക് 20 ഗ്രാം സ്വര്‍ണവും നികുതിയടയ്ക്കാതെ കൊണ്ടുവരാം. ഈ ഇളവ് സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമാണ്. ഒരു ഗ്രാം സ്വര്‍ണ നാണയമാണെങ്കിലും നികുതി നല്‍കേണ്ടി വരും. 

വീണ്ടും 5,000 ഡോളര്‍ കടന്ന് സ്വര്‍ണം; മുന്നേറാന്‍ പുത്തന്‍ വഴികള്‍; കേരളത്തില്‍ ഇന്ന് കൂടിയത് 1,640 രൂപ

സ്വര്‍ണം വാങ്ങാന്‍ ദുബായ് ആകര്‍ഷകമാകുന്നത് വില തന്നെയാണ്. ഇറക്കുമതി തീരുവയും ജിഎസ്ടിയും ഇല്ലാതാതിനാല്‍ 5-7 ശതമാനം വരെ ഇന്ത്യന്‍ വിലയുമായി ദുബായ് സ്വര്‍ണത്തിന് വ്യത്യാസമുണ്ട്. കുറഞ്ഞ പണിക്കൂലിയും വാങ്ങുന്നവര്‍ക്ക് നേട്ടമാണ്. രാജ്യാന്തര വ്യാപാര ഹബ്ബായതിനാല്‍ രാജ്യാന്തര വിലയോട് അടുത്തുനില്‍ക്കുന്നതാകും വില. ഇന്ത്യ ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറച്ചെങ്കിലും  വലിയ അളവില്‍ വാങ്ങുന്നവര്‍ക്കും നിക്ഷേപത്തിനായി വാങ്ങുന്നവര്‍ക്കും ദുബായ് അനുയോജ്യമാണെന്ന് ഈ രംഗത്തുളളവര്‍ പറയുന്നു. 

ഡ്യൂട്ടി ഫ്രീ പരിധി കഴിഞ്ഞാല്‍ 3 ശതമാനം മുതല്‍ 10 ശതമാനം വരെ നികുതി നല്‍കേണ്ടി വരാം. യോഗ്യരായ യാത്രക്കാര്‍ക്ക് ആറു ശതമാനമാണ് സ്വര്‍ണ നാണയത്തിനും സ്വര്‍ണ ബാറിനുമുള്ള നികുതി. ഹ്രസ്വകാല യാത്രക്കാരാണെങ്കില്‍ 36-38.50 ശതമാനം നല്‍കേണ്ടിവരും. അതേസമയം വില്‍ക്കുമ്പോഴുള്ള ലാഭം പലഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. വില്‍ക്കുമ്പോള്‍ മൂന്നു ശതമാനം ജിഎസ്ടി ബാധകമാകും. ഇതിനൊപ്പം ദിര്‍ഹവുമായുള്ള രൂപയുടെ മൂല്യവും നോക്കിയാല്‍ മാത്രമെ വില്‍പ്പന ലാഭമാകുമോ എന്ന് പറയാനാകൂ. 

ENGLISH SUMMARY:

Dubai gold rules have been updated, allowing individuals returning to India after residing in Dubai for over a year to bring gold without value restrictions. This update, as reported by Malayala Manorama Online News, offers significant benefits to expatriates, particularly concerning tax-free allowances for gold ornaments.