ആദായ നികുതി നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രകാരം, പഴയ നികുതി സമ്പ്രദായം പിന്തുടരുന്നവര്‍ക്ക് 2.50 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. പുതിയ നികുതി സമ്പ്രദായമാണ് തിരഞ്ഞെടുത്തതെങ്കില്‍ 4 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. എങ്കിലും ഓഹരി വിപണി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

സാമ്പത്തികവര്‍ഷത്തില്‍ നഷ്ടമാണെങ്കില്‍ പോലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ചിലപ്പോള്‍ ഗുണം ചെയ്യും. ഈ നഷ്ടം വരും വർഷങ്ങളിലെ ലാഭവുമായി നികത്താന്‍ ആഗ്രഹിക്കുന്നുവെങ്കിൽ വരുമാനം പരിധിയില്‍ കുറവാണെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. നഷ്ടം അടുത്ത വര്‍ഷത്തേക്ക് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. 

ലിസ്റ്റ് ചെയ്ത ഓഹരികളില്‍ നിന്നും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുമുള്ള ദീര്‍ഘകാല മൂലധനനേട്ടത്തിന് 1.25 ലക്ഷം വരെ ആദായ നികുതി ഇളവുണ്ട്. എങ്കിലും ഇത്തരം ലാഭം ആദായ നികുതി റിട്ടേണില്‍ വെളിപ്പെടുത്തണം. നികുതി ഒഴിവാക്കൽ പരിധിക്കുള്ളിലാണെങ്കില്‍ ലാഭത്തിന് നികുതി നൽകേണ്ടതില്ലെങ്കിലും ഇക്കാര്യം  റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. 

ഇതിനൊപ്പം നിശ്ചിത പരിധിക്ക് മുകളിൽ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുകയോ അല്ലെങ്കിൽ വിദേശയാത്ര നടത്തുകയോ ചെയ്യുന്നവരാണെങ്കിലും വിസ, വായ്പ ആവശ്യങ്ങളുള്ളവരാണെങ്കിലും വരുമാന പരിധി എത്രയാണെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരും. 

ENGLISH SUMMARY:

According to the latest income tax regulations, individuals opting for the old tax regime enjoy an exemption on income up to ₹2.50 lakh, while those under the new regime do not need to file returns for income up to ₹4 lakh. Despite these basic exemption limits, stock market investors need to remain highly vigilant regarding specific compliance mandates. Filing an Income Tax Return (ITR) can be immensely beneficial even if an investor has incurred net financial losses during the financial year. This is because reporting the loss is mandatory if the investor wishes to carry it forward to offset future capital gains in subsequent years. Additionally, while long-term capital gains from listed equities and equity mutual funds are exempt from tax up to ₹1.25 lakh, such earnings must still be transparently declared in the ITR. Furthermore, regardless of the total income earned, individuals who pay hefty credit card bills, undertake foreign travel, or require documents for visa and loan applications are legally obligated to file their tax returns.