അപേക്ഷാസമയം അവസാനിച്ചപ്പോള്‍ ഇന്ത്യൻ ഓഹരി വിപണി റെക്കോര്‍ഡുകള്‍ തകര്‍ത്ത് റിലയൻസ് ജിയോ IPO... ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തോളം അപേക്ഷകൾ വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തമുള്ള ഐ.പി.ഒ എന്ന നേട്ടം ജിയോ പ്ലാറ്റ്‌ഫോംസ് സ്വന്തമാക്കി. 2024 ഒക്ടോബറിൽ ‘വാരി എനർജീസി’ന് ലഭിച്ച 97.3 ലക്ഷം അപേക്ഷകളായിരുന്നു ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്. കമ്പനി പുതുതായി പുറത്തിറക്കിയ 27 കോടി ഓഹരികൾക്കായി 655.68 കോടി ഓഹരികളുടെ അപേക്ഷകളാണ് ലഭിച്ചത്.

ആങ്കർ ബുക്ക് സബ്സ്ക്രിപ്ഷൻ 30 മടങ്ങും ഐ.പി.ഒ ബുക്ക് സബ്സ്ക്രിപ്ഷൻ 22.2 മടങ്ങും വർധിച്ചു... 10.3 ലക്ഷം കോടി രൂപയുടെ വാല്യൂവേഷനോടെ ഐ.പി.ഒ ഇറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായും ജിയോ പ്ലാറ്റ്‌ഫോംസ് മാറി. വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ഈ മൂല്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് കമ്പനികൾക്കിടയിലാണ് ജിയോയുടെ സ്ഥാനം. ലിസ്റ്റിംഗ് സമയത്ത് ഏകദേശം 15 ശതമാനം ലാഭം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് യാഥാർഥ്യമായാൽ, വിപണിയിലെ അരങ്ങേറ്റത്തോടെ തന്നെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ രണ്ടാം വലിയ കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോംസ് മാറും.

Reliance Jio IPO has become the largest IPO in the world with over 1.38 crore applications, setting a new benchmark in the Indian stock market. :