ഓഹരി വിപണിയില്‍ റെക്കോർഡുകൾ തകർത്ത്  30,213 കോടിയുടെ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ഐ.പി.ഒയ്ക്ക് തുടക്കം.  വിപണി തുറന്ന് വെറും 100 മിനിറ്റിനുള്ളിൽ 100 ശതമാനം സബ്സ്ക്രിപ്ഷൻ പൂർത്തിയാക്കിയ ഐ.പി.ഒ ആയി മാറി.  ആദ്യദിനത്തില്‍ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ്  വിഭാഗത്തിൽ  അനുവദിച്ച ഓഹരികളേക്കാൾ 9.42 മടങ്ങ് അധികം സബ്സ്ക്രിപ്ഷൻ ലഭിച്ചു.

 പ്രമുഖ ആഗോള സോവറിൻ ഫണ്ടുകളും പെൻഷൻ ഫണ്ടുകളും  മ്യൂച്വൽ ഫണ്ടുകളും അലോട്‌മെന്റിനായി ശക്തമായ മല്‍സരം ഉയര്‍ത്തിയതായി ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് അറിയിച്ചു. റീട്ടെയിൽ ഇതര വിഭാഗങ്ങളിലും ഡിമാൻഡ്  ഉയര്‍ന്ന നിലയിലായിരുന്നു.  റീട്ടെയിൽ വിഭാഗം മാത്രം 6,900 കോടി രൂപയിലധികം ബിഡുകൾ നേടി. ഐപിഒ  രണ്ട് ദിവസം കൂടി ബാക്കിയുള്ളതിനാൽ, മൊത്തത്തിലുള്ള സബ്സ്ക്രിപ്ഷൻ നിരക്ക് വലിയ തോതിൽ വർധിക്കാൻ സാധ്യതയുണ്ട്. 

ഒക്ടോബർ 23-ന് അവസാനിക്കുന്ന ഐപിഒയുടെ ഓഹരികൾ ഒക്ടോബർ 28-ന് ബിഎസ്ഇ , എൻഎസ്ഇ എന്നിവയിൽ ലിസ്റ്റ് ചെയ്യും. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് കമ്പനികൾക്കിടയിൽ ജിയോ പ്ലാറ്റ്‌ഫോംസ് ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ.

ENGLISH SUMMARY:

Jio Platforms IPO achieves 100 percent subscription within just 100 minutes of market opening, breaking previous records. The massive Rs 30,213 crore public offering attracted strong participation from global sovereign funds, mutual funds, and retail investors.