ഓഹരി വിപണിയില്‍ ചരിത്രമെഴുതാന്‍ ജിയോ ഐ.പി.ഒ ഇന്നുമുതല്‍. ലഭ്യമായ 8,110 കോടി രൂപയുടെ ഓഹരികൾക്കായി ആഗോള നിക്ഷേപകരിൽ നിന്ന് 2.5 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ജിയോ ഐ.പി.ഒയ്ക്ക് ലഭിച്ചത്. ലഭ്യമായ ഓഹരികളേക്കാൾ 30 ഇരട്ടി ആവശ്യക്കാരാണ് നിലവിലുള്ളത്. സമാഹരിക്കുന്ന തുകയിൽ 27,500 കോടി രൂപ സബ്‌സിഡിയറി കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ വായ്പകൾ മുൻകൂട്ടി തിരിച്ചടയ്ക്കാൻ വിനിയോഗിക്കും. ഒക്ടോബർ 28നാണ് ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. 5 ജി, ബ്രോഡ്ബാന്‍ഡ്, എ.ഐ, ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങളിലൂടെ പുതിയ വരുമാനമാര്‍ഗങ്ങള്‍ ജിയോയ്ക്ക് കണ്ടെത്താനാവുമെന്ന് ബ്രോക്കറേജ് സേവനദാതാക്കള്‍ വിലയിരുത്തുന്നു.

ENGLISH SUMMARY:

Jio IPO has officially opened today for bidding, drawing massive investor interest with bids exceeding available shares by thirty times. The company plans to utilize a significant portion of the raised capital to prepay subsidies and expand its advanced 5G and AI services.