ഓഹരി വിപണിയില്‍ ചരിത്രമെഴുതി ജിയോ ഐ.പി.ഒയ്ക്ക് തുടക്കം. വെറുമൊരു ടെലികോം സേവനദാതാവ് എന്നതിലുപരി രാജ്യത്തെ മുൻനിര ഡിജിറ്റൽ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമായി ജിയോ മാറിയെന്ന് റിപ്പോർട്ടുകൾ. 2026 ജൂൺ 30ലെ കണക്കനുസരിച്ച് 53.33 കോടി ഉപഭോക്താക്കളുള്ള ജിയോ, ഇന്ത്യയിലെ വയർലെസ് ഡേറ്റാ ട്രാഫിക്കിന്റെ 60 ശതമാനവും കൈകാര്യം ചെയ്യുന്നു. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 14.6 ശതമാനം വർധിച്ച് 1,46,885 കോടി രൂപയായും അറ്റാദായം 30,049 കോടി രൂപയായും ഉയർന്നു. കൂടാതെ, പ്രവർത്തനങ്ങളിൽ നിന്നുള്ള പണമൊഴുക്ക് 77,556 കോടി രൂപയായി മെച്ചപ്പെട്ടു. സ്വന്തമായി വികസിപ്പിച്ച 5G സാങ്കേതികവിദ്യ, ജിയോബ്രെയിൻ എ.ഐ പ്ലാറ്റ്‌ഫോം, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, 10 ലക്ഷം കിലോമീറ്ററിലധികം വരുന്ന ഫൈബർ ശൃംഖല എന്നിവ ജിയോയുടെ ഭാവിയുടെ വളർച്ചയ്ക്ക് കരുത്തേകുന്നു.