ചരിത്രമെഴുതി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വിപണിയില്‍. വ്യാപാരം തുടങ്ങുമ്പോള്‍ വിലയില്‍ 21. 36 ശതമാനം വര്‍ധന രേഖപ്പെടുത്തി. പന്ത്രണ്ടര ലക്ഷം കോടി രൂപ മൂല്യത്തോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയായി ജിയോ മാറി. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ പരമ്പരാഗത ബെല്‍ റിങ്ങിങ് ചടങ്ങോടെയാണ് വ്യാപാരം തുടങ്ങിയത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര മുഹൂര്‍ത്തം. അംബാനി കുടുംബത്തെ സാക്ഷിയാക്കി ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനിയും റിലയന്‍സ് റിടെയ്ല്‍ എക്സിക്യുട്ടീവ് ഡയരക്ടര്‍ ഇഷ അംബാനിയും ചേര്‍ന്ന് നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മണിമുഴക്കി. പ്രതീക്ഷിച്ചപോലെ മികച്ച പ്രതികരണമാണ് വ്യാപാരം തുടങ്ങുമ്പോള്‍ ജിയോ ഓഹരികള്‍ക്ക് ലഭിച്ചത്.

1119 രൂപയുടെ ഓഹരിക്ക് 1358 രൂപയായിരുന്നു വില. 21. 36 ശതമാനം വര്‍ധന. ഇതോടെ വിപണി മൂല്യം പന്ത്രണ്ടര ലക്ഷം കോടി കടന്നു. പുതിയ ഉയരങ്ങളിലേക്ക് ജിയോയെ എത്തിക്കുമെന്നും സാങ്കേതിക വിദ്യ ജനാധിപത്യവല്‍ക്കരിച്ച് ജനജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആകാശ് അംബാനി പറഞ്ഞു. വീട്ടില്‍ ഇന്‍റര്‍നെറ്റ് ഇല്ലാത്തതിനാല്‍ രണ്ടു കിലോമീറ്റര്‍ നടന്നുപോയി പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്ന കേരളത്തിലെ അഞ്ജലി എന്ന വിദ്യാര്‍ഥിനിയെ ആകാശ് പരാമര്‍ശിച്ചു. 27 കോടി ഓഹരികളിലൂടെ 30,213 കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോംസ് സമാഹരിച്ചത്. ഈ മാസം 21 ന് ആരംഭിച്ച ഐ.പി.ഒക്ക് 22 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു.

ENGLISH SUMMARY:

Jio Platforms share market listing made history as the company debuted with a 21.36 percent price surge on the National Stock Exchange. The monumental IPO values the tech giant at over 12.5 lakh crore rupees, making it India's second-largest listed company.