2025-26 വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 16 ന് അവസാനിച്ചിരുന്നു. ഫയല്‍ ചെയ്തവരില്‍ റീഫണ്ടിന് അര്‍ഹരായവരില്‍ മിക്കവര്‍ക്കും ഇതിനകം റീഫണ്ട് ലഭിച്ചിട്ടുണ്ടാകും. എങ്കില്‍പ്പോലും ഇപ്പോളും റീഫണ്ടിനായി കാത്തിരിക്കുന്നവരുണ്ട്. സാധാരണയായി റിട്ടേൺ ഫയൽ ചെയ്ത് ഇ-വെരിഫൈ ചെയ്ത ശേഷം 4-5 ആഴ്ചകൾക്കുള്ളിൽ ആദായനികുതി വകുപ്പ് റീഫണ്ട് ക്രെഡിറ്റ് ചെയ്യും. എന്നിരുന്നാലും ചിലപ്പോള്‍ റീഫണ്ടിന് കൂടുതല്‍ സമയമെടുത്തേക്കാം. ഈ കാലായളവിനുള്ളില്‍ റീഫണ്ട് ലഭിച്ചില്ലെങ്കിൽ എന്തുചെയ്യണം?
ഇതുവരെയും റീഫണ്ട് ലഭിക്കാത്തവര്‍ ഐടിആര്‍ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന് പരിശോധിക്കുകയും വേണമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. റീഫണ്ട് സംബന്ധിച്ച് ആദായനികുതി വകുപ്പില്‍ നിന്നുള്ള ഇമെയിലുകളും പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം
നികുതിദായകർക്ക് ആദായനികുതി വകുപ്പിന്‍റെ ഔദ്യോഗിക പോർട്ടൽ വഴി അവരുടെ ഐടിആർ റീഫണ്ട് ഓൺലൈനായി ട്രാക്ക് ചെയ്യാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം
eportal.incometax.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
ശേഷം യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
'ഇ-ഫയൽ' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ എന്ന ടാബ് തിരഞ്ഞെടുത്ത് 'വ്യൂ ഫയൽഡ് റിട്ടേണുകൾ' ക്ലിക്ക് ചെയ്യുക.
റീഫണ്ട് സ്റ്റാറ്റസ് കാണുന്നതിനായി അവസാനമായി ഫയല്‍ ചെയ്ത ഐടിആര്‍ തിരഞ്ഞെടുക്കാം.
റീഫണ്ട് വൈകാനുള്ള കാരണങ്ങള്‍
നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തെറ്റാണെങ്കിൽ റീഫണ്ടുകൾ ക്രെഡിറ്റ് ചെയ്യപ്പെടില്ല. അതിനാല്‍ പോർട്ടലിലുള്ള അക്കൗണ്ട് വിവരങ്ങള്‍ പ്രീ–വാലിഡേറ്റ് ചെയ്യുകയും IFSC കോഡും അക്കൗണ്ട് നമ്പറുകളും കൃത്യമാണെന്ന് ഉറപ്പാക്കുകയും വേണം.
ആധാർ- പാൻ ലിങ്കിങ് പ്രശ്നങ്ങൾ കാരണവും റീഫണ്ട് വൈകാം. പാൻ ആധാറുമായി ശരിയായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങള്‍ റീഫണ്ട് ക്ലെയിം ചെയ്തിട്ടുണ്ട് എന്നാല്‍ ഇതിനായി അധിക തെളിവ് ആവശ്യമുണ്ടെങ്കിൽ റീഫണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചേക്കാം.
വ്യാജ ക്ലെയിം ആണെങ്കില്‍ നോട്ടിസ് ലഭിക്കുകയോ പരിശോധനകള്‍ ഉണ്ടാകുകയോ ചെയ്യാം.
ഫോം 26AS, ഫോം 16, ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്‍റ് (AIS) എന്നിവ തമ്മിലുള്ള പൊരുത്തക്കേടുകളും റീഫണ്ടുകൾ വൈകിപ്പിച്ചേക്കാം.
ENGLISH SUMMARY:
The deadline for filing Income Tax Returns (ITR) for the assessment year 2025-26 ended on September 16, 2025. If you haven't received your expected refund within the usual 4-5 weeks, the Income Tax Department advises checking the refund status online and looking for discrepancies. Common reasons for the delay include incorrect bank account details (not pre-validated), issues with Aadhaar-PAN linking, pending requests for additional evidence, or mismatches between Form 26AS, Form 16, and AIS. Learn how to track your ITR refund status through the official eportal.incometax.gov.in.