ആദായ നികുതിയിലെ വലിയ മാറ്റങ്ങളോടൊപ്പം തന്നെ ടിഡിഎസ്, ടിസിഎസ് ഘടനകളിലും കാര്യമായ മാറ്റം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പലിശ, ലാഭവിഹിതം, ലോട്ടറി, ഇന്‍ഷൂറന്‍സ് തുടങ്ങിയ വരുമാനങ്ങളില്‍ നിന്നും ഈടാക്കുന്ന ടിഡിഎസ് പരിധിയാലാണ് മാറ്റം.
Also Read: ശമ്പളക്കാരാണെങ്കില്‍ 12.75 ലക്ഷം രൂപ വരെ ആദായ നികുതി നല്‍കേണ്ട; നികുതി കണക്കാക്കുന്നത് ഇങ്ങനെ
* ബോണ്ട്, ഡിബഞ്ചര്‍ പോലുള്ള സെക്യൂരിറ്റികളില്‍ നിന്നുള്ള പലിശ വരുമാനത്തിന് നേരത്തെ ടിഡിഎസ് ഈടാക്കിയിരുന്നില്ല. ഇനി മുതല്‍ 10,000 രൂപ എന്ന പരിധി വരും.
* സ്ഥിര നിക്ഷേപം പോലുള്ള മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനത്തിന് ടിഡിഎസ് ചുമത്തുന്ന പരിധിയിലും മാറ്റമുണ്ട്. ബാങ്ക്, സഹകരണ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവയില്‍ നിന്നും ലഭിക്കുന്ന, മുതിര്‍ന്ന പൗരന്മാരുടെ പലിശ വരുമാനത്തിന് നേരത്തെ 50,000 രൂപയായിരുന്നു പരിധി. ഇത് 1 ലക്ഷം രൂപയാക്കി ഉയര്‍ത്തി. മറ്റുള്ളവര്‍ക്ക് 40,000 രൂപയാണ് പരിധി ഇത് 50,000രൂപയാക്കി ഉയര്‍ത്തി.
Also Read: മുതിര്‍ന്ന പൗരന്മാര്‍ക്ക് നേട്ടം; പലിശയ്ക്കുള്ള ടിഡിഎസ് പരിധി ഇരട്ടിയാക്കി
* ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്ന ലാഭവിഹിതം സാമ്പത്തിക വര്‍ഷത്തില്‍ 5,000 രൂപയില്‍ കടന്നാല്‍ നേരത്തെ ടിഡിഎസ് ഈടാക്കുമായിരുന്നു. പുതുക്കിയ പരിധി 10,000 രൂപയാണ്.
കൂടുതല്‍ ബജറ്റ് വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
* ലോട്ടറി, ക്രോസ്‍വേഡ് പസില്‍, കുതിക പന്തയം തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന തുക സാമ്പത്തിക വര്‍ഷത്തില്‍ 10,000 രൂപ കടന്നാലാണ് ടിഡിഎസ് ഈടാക്കിയിരുന്നത്. ഇനി മുതല്‍ ഓരോ ഇടപാടിനും 10,000 രൂപ എന്ന പരിധിയിലാണ് ടിഡിഎസ് ഈടാക്കുക.
* ഇന്‍ഷൂറ്ന്‍സ് കമ്മീഷന് നേരത്തെ 15,000 രൂപ മുതല്‍ ടിഡിഎസ് ഈടാക്കിയിരുന്നു. ഇത് 20,000 രൂപയാക്കി വര്‍ധിപ്പിച്ചു.
* വാടക വരുമാനത്തിന് സാമ്പത്തിക വര്‍ഷം 2.40 ലക്ഷം എന്ന പരിധി കണക്കാകിയാണ് നേരത്തെ ടിഡിഎസ് ഈടാക്കിയിരുന്നത്. ഇത് ഇനി മുതല്‍ മാസത്തില്‍ 50,000 രൂപ എന്നാക്കി മാറ്റി.