TAGS

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പ് ‘SIB Mirror+’ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ അനുഭവം നൽകുന്നു. 100-ലധികം സേവനങ്ങൾ ഉൾക്കൊള്ളുന്ന   ‘SIB Mirror+'

 ഉപയോഗിച്ച്  പണം കൈമാറ്റം, ബിൽ പേയ്‌മെന്റുകൾ, വായ്പാ അപേക്ഷകൾ, സ്മാർട്ട് നിക്ഷേപങ്ങൾ തുടങ്ങി നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും എവിടെയിരുന്നും സുരക്ഷിതമായും എളുപ്പത്തിലും ഈ ആപ്പിലൂടെ നിർവഹിക്കാം.

UPI, NEFT, IMPS എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് തൽക്ഷണം പണം കൈമാറ്റം ചെയ്യാനും വിവിധ യൂട്ടിലിറ്റി ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാനും ഈ ആപ്പിലൂടെ കഴിയും. കൂടാതെ e-Lock എന്ന സുരക്ഷാ സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ട് ഉടൻ ലോക്ക് ചെയ്യുകയോ അൺലോക്ക് ചെയ്യുകയോ ചെയ്ത് അനധികൃത ഇടപാടുകൾ തടയാനും കഴിയും.  Pre-approved Personal Loan  നേരിട്ട് ആപ്പിലൂടെ അപേക്ഷിക്കാനും വേഗത്തിൽ അനുമതി നേടാനും ഉപഭോക്താക്കൾക്ക് സൗകര്യമുണ്ട്.

RD, FD പോലുള്ള നിക്ഷേപങ്ങൾ ആരംഭിക്കാനും, CIBIL സ്കോർ ഉടൻ പരിശോധിക്കാനും ഈ ആപ്പ് സഹായകരമാണ്. സുരക്ഷയും സൗകര്യവും ഒരുമിക്കുന്ന SIB Mirror+ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയൊരു വഴിത്തിരിവായി മാറുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യാൻ: https://mysib.bank.in/mp/home

ENGLISH SUMMARY:

SIB Mirror+ offers a new digital banking experience with over 100 services, allowing users to securely manage all financial needs like fund transfers and bill payments. This app by South Indian Bank aims to be a new turning point in digital banking with its focus on security and convenience.