TOPICS COVERED

അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ വേഗത്തിൽ ഫണ്ട് ലഭ്യമാക്കുന്ന സൗകര്യമാണ് പഴ്സണല്‍ ലോണ്‍. ഇത്തരം വായ്പകള്‍ ബാങ്കില്‍ നിന്നെടുക്കുന്നതാണ് സുരക്ഷിതം. അതിന് ഏറ്റവും മികച്ച സൗകര്യമൊരുക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കുറഞ്ഞ ഡോക്യുമെന്റേഷൻ, കുറഞ്ഞ പലിശനിരക്കുകൾ, എന്നിവയ്ക്കൊപ്പം പരമാവധി 5 വർഷം വരെ സൗകര്യപ്രദമായ തിരിച്ചടവ് കാലാവധിയും ലഭിക്കും. ലളിതവും വേഗത്തിലുള്ള ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് ലോണ്‍ നല്‍കുന്നത്.

എസ്.ഐ.ബി പഴ്സണല്‍ ലോണിന്‍റെ പ്രത്യേകതകള്‍

  1.  വേഗത്തിലുള്ള ഫണ്ട് വിതരണം: തൽക്ഷണ അനുമതിയും ഡിജിറ്റൽ ഡോക്യുമെന്റേഷനും വഴി ആവശ്യമായ തുക യഥാസമയം ലഭ്യമാക്കുന്നു.
  2. സൗകര്യപ്രദമായ ലോൺ തുക: നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ അനുസരിച്ച് 10 ലക്ഷം രൂപ വരെ വായ്പ.
  3. ആകർഷകവും മത്സരാത്മകവുമായ പലിശനിരക്കുകൾ: നിങ്ങളുടെ പ്രൊഫൈലിന് അനുയോജ്യമായ പലിശനിരക്കുകൾ, തിരിച്ചടവ് കൂടുതൽ സൗകര്യപ്രദമാക്കുന്നു.
  4. സൗകര്യപ്രദമായ തിരിച്ചടവ് കാലാവധി: 12 മുതൽ 60 മാസം വരെ നിങ്ങൾക്ക് അനുയോജ്യമായ കാലയളവ് ഏതാണോ അത് തിരഞ്ഞെടുക്കാം.

എസ്.ഐ.ബി പഴ്സണല്‍ ലോണിന് അപേക്ഷിക്കാൻ: https://mysib.bank.in/sm/smm