ദൃശ്യമാധ്യമ രംഗത്തെ മികവിനുള്ള ഇക്കൊല്ലത്തെ പെപ്പര്‍ അവാര്‍ഡുകളില്‍ ഏഴെണ്ണം എംഎംടിവിക്ക്. വിവിധ വിഭാഗങ്ങളിലായി മനോരമ ന്യൂസ് മൂന്നും, മഴവില്‍ മനോരമയും മനോരമ മാക്സും രണ്ട് വീതവും പുരസ്കാരങ്ങള്‍ സ്വന്തമാക്കി. അഡ്വർടൈസർ ഓഫ് ദ ഇയർ പുരസ്കാരം മലയാള മനോരമ ഗ്രൂപ്പിനാണ്.
ദക്ഷിണേന്ത്യൻ പരസ്യ–ദൃശ്യ മേഖലയിലെ കലാപരമായ മികവിന് നൽകുന്ന പെപ്പർ അവാർഡിന്റെ ഇരുപതാം പതിപ്പിന് പൗഢഗംഭീരമായ വേദി സാക്ഷിയായി. മികച്ച ക്യാംപയിന് രൂപകല്പനയ്ക്കുള്ള പെപ്പര്‍ സില്‍വര്‍ അവാര്‍ഡ് മനോരമ ന്യൂസിന്റെ പുതിയ സ്ക്രീന്‍ ലോഞ്ചിനായുള്ള പ്രചാരണ ക്യാംപയിന് കരസ്ഥമാക്കി. സെറ്റ് ഡിസൈനുള്ള ബ്രോണ്‍സ് അവാര്‍ഡ് നാട്ടുസൂത്രത്തിനായി മനോരമ ന്യൂസ് ഗ്രാഫിക്സ് ടീം തയാറാക്കിയ സെറ്റിനാണ്. നേരില്‍ കാണാം എന്ന തീമില്‍ നിര്‍മിച്ച പ്രമോ പരമ്പരയ്ക്കാണ് ഇന്റഗ്രേറ്റഡ് ക്യാംപയിന് വിഭാഗത്തില്‍ സില്‍വര്‍. മഴവില്‍ മനോരമയുടെ അത്തംപത്തു രുചിയും ഒരുചിരി ഇരുചിരി ബംബര്‍ ചിരിയും ബ്രാന്‍ഡ് എക്സ്പീരിയന്‍സ്, ബ്രാന്‍ഡ് ഇന്റഗ്രേഷന്‍ വിഭാഗങ്ങളില്‍ ബ്രോണ്‍സ് നേടി.
ഡിജിറ്റല്‍ രംഗത്തെ പുതുമയ്ക്കുള്ള സില്‍വര്‍ അവാര്‍ഡ് മനോരമ മാക്സിനാണ്. ബില്‍ ബോര്‍ഡ് വിഭാഗത്തിലെ ബ്രോണ്‍സും മാക്സ് കരസ്ഥമാക്കി. അഡ്വർടൈസർ ഓഫ് ദ ഇയർ പുരസ്കാരം മലയാള മനോരമ ഗ്രൂപ്പിനാണ്. പ്രസ്, ടെലിവിഷൻ, റേഡിയോ, ഔട്ട് ഡോർ പരസ്യങ്ങൾ, ഡയറക്ട് മാർക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലെ സർഗമികവിനാണു പെപ്പെർ അവാർഡുകൾ. കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.