കല്യാൺ സിൽക്സിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം കീര്‍ത്തി സുരേഷിനെ പ്രഖ്യാപിച്ചു. കല്യാൺ സിൽക്സ് കോ-സി.ഇ.ഒ ഗോപകുമാർ എ.ആർ., മാർക്കറ്റിംഗ് ഹെഡ് സ്റ്റെബി സെബിൻ എന്നിവർ ചേർന്ന് കീർത്തി സുരേഷിനെ കല്യാൺ സിൽക്സ് കുടുംബത്തിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു. കീർത്തി സുരേഷുമായുള്ള ഈ കൂട്ടുകെട്ട് തങ്ങളുടെ വളർച്ചയിലും വിപുലീകരണ പദ്ധതികളിലും പുതിയൊരു അധ്യായമാണ് തുറക്കുന്നതെന്ന് കല്യാൺ സിൽക്സ് കോ-സി.ഇ.ഒ/എ.ആര്. ഗോപകുമാർ പറഞ്ഞു.