വയനാട്  മുണ്ടക്കൈ –ചൂരല്‍മല ദുരന്തത്തെ  അതീജിവിച്ച ഹര്‍ഷന ഇനി ഡോക്ടര്‍. മലബാര്‍ ഗ്രൂപ്പിന്‍റെ ഉയര്‍പ്പ് പദ്ധതിയിലൂടെയാണ് ഹര്‍ഷന,  ഡോക്ടര്‍ എന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ചത്. 

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് മുന്നില്‍ പകച്ചുപോയ ഒരു പെണ്‍കുട്ടി. അവളുടെ  തുടര്‍പഠനം എന്ന സ്വപ്നത്തിന് കൈതാങ്ങായതാകട്ടെ മലബാര്‍ ഗോള്‍ഡിന്‍റെ ഉയിര്‍പ്പ് പദ്ധതി. ദുരന്തം പകര്‍ന്നുനല്‍കിയ ജീവിതപാഠങ്ങള്‍ക്കൊപ്പം ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജില്‍ നിന്ന് ഹര്‍ഷന എംബിബിഎസ് പഠനവും പൂര്‍ത്തിയാക്കി. കോഴിക്കോട് മലബാര്‍ ഗ്രൂപ്പിന്‍റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി ടി. സിദ്ദീഖ് ഹര്‍ഷനയെ ആദരിച്ചു.

ദുരന്തബാധിതരായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും ഉറപ്പാക്കുന്നതിനായി മൂന്ന്കോടി രൂപയുടെ വിദ്യാഭ്യാസ പാക്കേജാണ് മലബാര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതാണ് മലബാര്‍ ഗ്രൂപ്പിന്‍റെ വിജയമന്ത്രമെന്ന് മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു.

​പദ്ധതിയുടെ ഭാഗമായിരുന്ന 155 വിദ്യാര്‍ഥികളില്‍  99 പേര്‍ ഇതിനോടകം  വിവിധ കോഴ്സുകള്‍പൂര്‍ത്തിയാക്കി കഴിഞ്ഞു. 26 വിദ്യാര്‍ഥികള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. 

ENGLISH SUMMARY:

Wayanad landslide survivor Harshana becomes a doctor with the support of the Malabar Group's Uyirppu education initiative. She completed her MBBS studies at TD Medical College, Alappuzha, after overcoming the tragic Mundakkai-Chooralmala disaster.