മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം തൃശൂർ എംജി റോഡിൽ ശങ്കരയ്യർ ജംക്‌‌ഷനില്‍ തുറന്നു. കായിക, യുവജനക്ഷേമ മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. രാജൻ ജെ. പല്ലന്‍ എം.എൽ.എ, മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പുറമെ ഡെയ്‌ലി വെയർ ഉപയോഗത്തിനും അനുയോജ്യമായ ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് അർഹരായ കുട്ടികൾക്കുള്ള സിഎസ്ആർ സ്കോളർഷിപ്പ് ചെക്ക് വിതരണവും, ഷോറൂമിലെ ആദ്യവിൽപ്പനയും നടന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയാണ് സിഎസ്ആർ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുള്ളത്.

ENGLISH SUMMARY:

Malayala Manorama Online News reports that Malabar Gold and Diamonds has opened its new showroom at Sankara Iyer Junction on MG Road, Thrissur. The grand inauguration was led by Minister O. J. Janeesh, showcasing a diverse collection of wedding and daily wear jewellery alongside notable CSR initiatives.