സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കോഴിക്കോട് സ്വദേശികളായ മൂന്ന് സഹോദരങ്ങളുടെ ചികിത്സയ്ക്കായി ഭീമ ജ്യുവൽസ് കൊച്ചി ഒരു കോടി ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി.
എം. ജി റോഡിലെ ഭീമ ജ്യുവൽസ് ഷോറൂമിൽ വെച്ച് ചെയർമാൻ ബി. ബിന്ദു മാധവും മാനേജിങ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവും ചേർന്ന് സഹായത്തുക കുട്ടികളുടെ കുടുംബത്തിന് കൈമാറി. ജീൻ തെറാപ്പി ഉൾപ്പെടെ മൂന്നു കുട്ടികളുടെയും ചികിത്സക്കായി ഏകദേശം 50കോടി രൂപയാണ് ആവശ്യമായി വരുന്നത്.
ഈ തുക സമാഹരിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങൾക്ക് തങ്ങളുടെ സഹായം കരുത്താകുമെന്നാണ് പ്രതീക്ഷയെന്ന് ഭീമ ജ്യുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ് പറഞ്ഞു.