ഉപഭോക്താക്കൾക്കായി ഗോൾഡ് ട്രീ പ്രിവിലേജ് പദ്ധതിക്ക് തുടക്കമിട്ട് ഭീമ ജുവൽസ്. നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് പദ്ധതി. എറണാകുളം , അങ്കമാലി, കൊടുങ്ങല്ലൂർ, തൊടുപുഴ, തിരുവല്ല, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലെ ഷോറൂമുകളിൽ ഇത് ലഭ്യമാണ്. പദ്ധതി പ്രകാരം അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1,000 രൂപ മുതൽ പ്രതിമാസം മുൻകൂർ പേയ്‌മെന്‍റുകളോ അല്ലെങ്കിൽ ഒറ്റത്തവണ പേയ്‌മെന്‍റോ നടത്താം. ഈ അഡ്വാൻസുകൾ 11 മാസ കാലയളവിൽ അടച്ച് സ്വർണാഭരണങ്ങളായി റെഡീം ചെയ്യാം. ഉപഭോക്താക്കൾക്ക് ആഭരണങ്ങൾക്കപ്പുറം മികച്ച അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും അവരുമായുള്ള ബന്ധം ആഘോഷിക്കുന്നതിനുമുള്ള ഒരു മാർഗമാണ് ഗോൾഡ് ട്രീ പ്രിവിലേജ് പ്രോഗ്രാമെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ് പറഞ്ഞു.