സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയിൽ നല്കിയ സമഗ്ര സംഭാവനകൾക്ക് ഭീമ ജ്വല്‍സ് ചെയർമാൻ ബി. ബിന്ദുമാധവിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരിച്ചു. കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷ ചടങ്ങിലായിരുന്നു ആദരം. ബിന്ദുമാധവ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ ആദരം. ആരോഗ്യ മേഖലയിലും സാമൂഹിക ക്ഷേമ രംഗത്തും സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ബിന്ദുമാധവ് പ്രതികരിച്ചു.
ENGLISH SUMMARY:
Bhima Jewels Chairman B Bindumadhav was honored by V D Satheesan for his comprehensive contributions to the healthcare sector aimed at providing affordable treatment for common people. The felicitation took place during the golden jubilee celebrations of the Indira Gandhi Cooperative Hospital in Kadavanthra, Kochi.