kalyana-raman

മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തൃശൂരില്‍ ഒരേവേദിയില്‍ എത്തി. കല്യാണ്‍ സില്‍ക്സ് ഉടമ ടി.എസ്.പട്ടാഭിരാമന്‍റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷ വേദിയിലാണ് ഇരുവരും ഒന്നിച്ചിരുന്നത്. 

തൃശൂര്‍ ലുലു രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്‍ററിലായിരുന്നു ടി.എസ്.പട്ടാഭിരാമന്‍റെ പിറന്നാള്‍ ആഘോഷം. ചേംബര്‍ ഓഫ് കൊമേഴ്സും തൃശൂര്‍ പൗരാവലിയും ഒന്നിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കല്യാണ്‍ സില്‍ക് അറുപത്തിനാലു ഷോറൂമുകളുമായി ഇന്ന് തിളങ്ങുന്നതിനു പിന്നില്‍ ടി.എസ്.പട്ടാഭിരാമനെടുത്ത അധ്വാനത്തെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രശംസിച്ചു. പട്ടാഭിരാമനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.

പട്ടാഭിരാമന്‍റെ ആത്മകഥ ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ആദ്യ പുസ്തകം സി.പി.ഐ. നിയമസഭാകക്ഷി നേതാവും ഒല്ലൂര്‍ എം.എല്‍.എയുമായ കെ.രാജനു കൈമാറി. നിര്‍ധനരായ എഴുപത്തിയഞ്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് കല്യാണ്‍ സില്‍ക്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍ പ്രഖ്യാപിച്ചു. മന്ത്രി ഒ.ജെ. ജനീഷ് , മേയര്‍ ഡോക്ടര്‍ നിജി ജസ്റ്റിന്‍,   കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ്.കല്യാണരാമന്‍, കല്യാണ്‍ സില്‍ക്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍‌ പ്രകാശ് പട്ടാഭിരാമന്‍, എം.എല്‍.എമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ പ്രസംഗിച്ചു. 

ENGLISH SUMMARY:

Rare joint appearance of Kerala Chief Minister V.D. Satheesan and opposition leader Pinarayi Vijayan at the 75th birthday celebration of Kalyan Silks owner T.S. Pattabhiraman in Thrissur. The leaders praised Pattabhiraman's entrepreneurial journey during the autobiography launch event hosted at the Thrissur Lulu Convention Centre.