പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏഷ്യൻ ഗെയിംസ് താരം ആൻസി സോജനെ മോഡലാക്കി ചെയ്ത പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറല്‍. ആൻസിയുടെ അത്ലറ്റിക് കഴിവുകളെ ആഘോഷമാക്കിയുള്ള വിഡിയോയാണ് ജ്വല്ലറി പുറത്തിറക്കിയിരിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ആൻസി സോജന് സ്വർണ്ണം നഷ്ടമായത് ദേഹത്തണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ കാരണമാണെന്ന പേരിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. മാതാപിതാക്കളും രാജ്യവും തനിക്ക് അഭിമാനമാണെന്ന് പറയുന്ന ആൻസി തന്റെ ആഭരണങ്ങളും അഭിമാനമാണെന്ന് പരസ്യ ചിത്രത്തിലൂടെ മറുപടി നൽകുന്നു
ENGLISH SUMMARY:
Malayala Manorama Online News covers the viral advertisement featuring Asian Games athlete Ancy Sojan for Etimannil Gold and Diamonds. The campaign gracefully addresses past cyber trolling by celebrating her athletic achievements and her pride in wearing the brand's jewelry.