പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കോലഞ്ചേരി ഷോറൂമിൽ നിന്ന് ബോഷ് വാഷിങ് മെഷീൻ വാങ്ങിയ കെ.എ. അമലിനെ തേടിയെത്തിയത് ഓണം ബംപര്‍ സമ്മാനമായ സ്കോഡ കുഷാഖ് കാർ. ബോഷിന്റെ ഓണം സമ്മാനപദ്ധതിയിലെ ബംപര്‍ സമ്മാനമായിരുന്നു സ്കോഡ കുഷാഖ്. പിട്ടാപ്പിള്ളിൽ കോലഞ്ചേരി ഷോറൂമിൽ നടന്ന ചടങ്ങിൽ എം.ഒ.എസ്.സി മെഡിക്കൽ കോളേജ് സി.ഇ.ഒ അജു ജേക്കബ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ് എന്നിവർ പങ്കെടുത്തു. ഓണം സീസണിൽ പിട്ടാപ്പിള്ളിൽ ഏജൻസീസിലൂടെ ഷോപ്പിങ് നടത്തിയ നിരവധി ഉപഭോക്താക്കൾക്ക് സ്കോഡ കാർ, LED ടിവികൾ, ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് പ്രൈസുകൾ എന്നിവ ലഭിച്ചിരുന്നു.