കേരളത്തിലെ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ 88 ആമത് ഷോറൂം കൊല്ലം ജില്ലയിലെ കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുടെ വിസ്മയമാണ് പിട്ടാപ്പിള്ളിൽ ഏജൻസിസ് കടയ്ക്കലിൽ ഒരുക്കിയിരിക്കുന്നത്.

പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം ചടയമംഗലം എംഎൽഎ എം.എം.നസീർ, കിംസാറ്റ് ആശുപത്രി ചെയർമാൻ എസ്.വിക്രമൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂം സന്ദർശിക്കുന്നവർക്കും പർച്ചേസ് ചെയ്യുന്നവർക്കും സ്വർണ്ണം, വെള്ളി നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, 'പിട്ടാപ്പിള്ളിൽ സാറ്റർഡേ സർപ്രൈസ് സെയിൽ' പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സർപ്രൈസ് ഓഫറുകളും ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ സിസിലി പോൾ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഡോ. പീറ്റർ പോൾ, അജോ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Pittappillil Agencies has opened its 88th showroom in Kadakkal, Kollam district, offering exciting inaugural gifts and digital gadgets.: