jain-universityconclave

കൊച്ചിയെ ആഗോള മെട്രോ നഗരമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന റോഡ്മാപ്പിന് തുടക്കമിട്ട് 'ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് 2026' സമാപിച്ചു. ജെയിൻ യൂണിവേഴ്സിറ്റിയും കൊച്ചി കോർപ്പറേഷനും യുകെയിലെ കാർഡിഫ് സർവകലാശാലയുടെ സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.

മാലിന്യ സംസ്കരണം, ഗതാഗത സംവിധാനങ്ങളുടെയും തൊഴിലവസരങ്ങളുടെയും വിനോദസഞ്ചാരത്തിന്റെയും വളർച്ച ഉൾപ്പെടെ കോൺക്ലേവിലെ പ്രധാന ചർച്ചാവിഷയങ്ങളായി. കൊച്ചിയിൽ മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും പൈതൃക സംരക്ഷണത്തിനും ടൂറിസത്തിനും പ്രത്യേക മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

കൊച്ചിയെ അനന്തസാധ്യതകളുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ചർച്ചകളിൽ പൂർണ സംതൃപ്തനാണെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. വിവിധ ജനപ്രതിനിധികളും പ്രമുഖരും കോൺക്ലേവിൽ പങ്കെടുത്തു.

ENGLISH SUMMARY:

Future Kochi Conclave 2026 marks the beginning of a comprehensive development roadmap to transform Kochi into a global metro city. The event focused on waste management, transportation, and tourism through collaboration between Jain University, Kochi Corporation, and Cardiff University.