silver-storm

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മികച്ച നേട്ടവുമായി പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സിൽവർ സ്റ്റോം പാർക്ക് . കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 63 ശതമാനം വര്‍ധനയോടെ ആകെ വരുമാനം 22.1 കോടി രൂപയായി ഉയർന്നു. നികുതി കിഴിച്ചുള്ള അറ്റാദായത്തിൽ 48 ശതമാനം വർധന രേഖപ്പെടുത്തിയതോടെ ലാഭം 6.05 കോടി രൂപയിലെത്തി. സന്ദർശകരുടെ എണ്ണം 58 ശതമാനം വർധിച്ച് 2.86 ലക്ഷമായി. അതിരപ്പിള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കേബിൾ കാറും ജംഗിൾ വില്ലേജും  ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു . സന്ദർശകരുടെ എണ്ണത്തിലും മൊത്തം വരുമാനത്തിലും ലാഭക്ഷമതയിലും മികച്ച മുന്നേറ്റം ഉണ്ടായെന്ന് സിൽവർ സ്റ്റോം മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു.

ENGLISH SUMMARY:

Silver Storm Park revenue surged significantly in the first half of the current fiscal year, driven by higher visitor numbers and new attractions like the Athirappilly cable car. The prominent Kerala amusement park reported an impressive total revenue of 22.1 crore rupees alongside a substantial increase in net profit.