ദേശിയ തലസ്ഥാന മേഖലയില്‍ ഹൈപ്പർ മാർക്കറ്റുമായി ലുലു ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. ഐ-തംസ് ഗലേറിയ മാളിലാണ് ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റ്. ഉത്തർപ്രദേശ് ഗ്രാമവ്യവസായം, ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി രാകേഷ് സചാൻ, സഹമന്ത്രി സഞ്ജയ് സിങ് ഗംഗ്വാർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദേശീയ തലസ്ഥാന മേഖലയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം.എ.യൂസഫലി പറഞ്ഞു. ഹൈപ്പർമാർക്കറ്റിനൊപ്പം ഇൻ-ഹൗസ് ബേക്കറിയും റെഡി-ടു-ഈറ്റ് ഭക്ഷണ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.