രാജ്യത്തെ  ഏറ്റവും വലിയ ഐപിഒയുമായി ജിയോ പ്ലാറ്റ്ഫോംസ് . സാധാരണക്കാരെ ഓഹരികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച റിലയന്‍സ് ഐപിഒ സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ ഉദ്യമം. സാധാരണക്കാര്‍ക്കും കമ്പനി ഉടമകള്‍ ആയിക്കൂടേയെന്ന ധിരുഭായ് അംബാനിയുടെ  ചോദ്യത്തിന്‍റെ തുടര്‍ച്ചയാണ് ജിയോ ഐപിഒ.

രാജ്യത്തിന്‍റെ വളർച്ചയിൽ സാധാരണക്കാരായ ഇന്ത്യക്കാർക്കും പങ്കാളിത്തം അർഹതപ്പെട്ടതാണെന്ന ധീരുഭായ് അംബാനിയുടെ കരുതലാണ് എല്ലാത്തിനും തുടക്കമിട്ടത്. രാജ്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാപാരത്തിന്റെ അതിരുകള്‍ വിപുലീകരിക്കാനുള്ള  റിലയന്‍സിന്റെ ശ്രമങ്ങള്‍ക്ക് ധീരുഭായ് ആരംഭം കുറിച്ചു. ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്നത്തെ  റിലയൻസ് കെട്ടിപ്പടുക്കുന്നതിലേക്കുള്ള പ്രയാണം അദ്ദേഹം തുടങ്ങിയത് പതിനേഴാം വയസിലാണ്.

യെമനിലെ പെട്രോള്‍ പമ്പിലെ ജോലി മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയെത്തി.  പിന്നാലെ, മുംബൈയിൽ ഒരു ചെറിയ ട്രേഡിങ് ബിസിനസ് തുടങ്ങി. അത് പിന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശതകോടീശ്വര ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായി മാറി. 1977-ലെ റിലയൻസിന്റെ പബ്ലിക് ഇഷ്യൂ ഇന്ത്യൻ നിക്ഷേപകരുമായുള്ള ബന്ധത്തിലെ നിർണായക അധ്യായമായിരുന്നു. 

സാമ്പത്തിക വളർച്ചയില്‍ കാഴ്ചക്കാരായി മാറിനില്‍ക്കാതെ  പങ്കാളികളാകാൻ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് അത് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള അവരുടെ ആദ്യത്തെ പങ്കാളിത്തമായി മാറി.

തുടക്കത്തിൽ അദ്ദേഹത്തിൽ വിശ്വസിച്ച പലരുടെയും ചെറിയ നിക്ഷേപം അവര്‍ ഒരിക്കലും സ്വപ്നം കാണാത്തത്രയും വലിയ സമ്പത്തായി വളര്‍ന്നു. ഈ  അവസരമൊരുക്കിയതിന് ധീരുഭായ് അംബാനിക്ക് നന്ദി പറയണമെന്ന് ജിയോ ഐപിഒ പ്രഖ്യാപന വേളയില്‍ കോട്ടക് മഹീന്ദ്ര ബാങ്ക്  സ്ഥാപക ഡയറകടര്‍ ഉദയ് കോട്ടക് പറഞ്ഞു. 

ENGLISH SUMMARY:

Jio Platforms is set to launch the nation’s largest Initial Public Offering (IPO), coinciding with the golden jubilee of Reliance’s historic public issue that originally inspired ordinary citizens to invest in stock markets. This milestone initiative continues the visionary vision of Dhirubhai Ambani, who championed the idea that common people should have a share in the country’s economic growth and corporate ownership. From his humble beginnings starting a small trading business in Mumbai after returning from Yemen, Dhirubhai built one of the world's premier business empires and transformed modest investments from early believers into immense wealth. Highlighting this legacy at the Jio IPO announcement, Kotak Mahindra Bank founder Uday Kotak expressed deep gratitude to Dhirubhai Ambani for opening the doors of wealth creation to everyday Indian investors.