ജിയോ ഐപിഒ ആരംഭിക്കുന്നതിന് മുന്പു തന്നെ ഗ്രേമാര്ക്കറ്റില് ഓഹരികള്ക്ക് വന് ഡിമാന്ഡ്. കഴിഞ്ഞ ആഴ്ചയില് 148-180 രൂപയായിരുന്ന ജിയോ ഓഹരിയുടെ ഗ്രേ മാര്ക്കറ്റ് പ്രീമിയം 200-230 രൂപയിലേക്ക് കുതിച്ചുയര്ന്നു. നിലവില് 230 രൂപയിലാണ് ജിയോയുടെ ഗ്രേ മാര്ക്കറ്റ് പ്രീമിയം. അതായത് ഓഹരി 20.55 ശതമാനം നേട്ടത്തില് ലിസ്റ്റ് ചെയ്തേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.
പൂര്ണമായും ഫ്രഷ് ഇഷ്യുവിലൂടെയുള്ള ജിയോ ഐപിഒയുടെ സബ്സ്ക്രിപ്ഷന് ഒക്ടോബര് 21 ന് തുടങ്ങും. 23-ാം തീയതി സബ്സ്ക്രിപഷന് അവസാനിക്കും. 28 ന് ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1065-1119 രൂപയാണ് പ്രൈസ് ബാന്ഡിലാണ് ജിയോ ഓഹരികള്ക്ക് അപേക്ഷിക്കാനാവുക. നിക്ഷേപകര്ക്ക് 12 ഓഹരികളുള്ള ഒരു ലോട്ട് മുതല് നിക്ഷേപിക്കാം.
27 കോടി പുതിയ ഓഹരികളാണ് ജിയോ വിപണിയിലെത്തിക്കുക. അതായത് 30213 കോടി രൂപയാണ് കമ്പനി വിപണിയില് നിന്നും സമാഹരിക്കാന് ഒരുങ്ങുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി ജിയോ മാറും. 2024 ല് 27870 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായി ഐപിഒയെ ഇതു മറികടക്കും. പൂര്ണമായും ഫ്രഷ് ഇഷ്യുവായതിനാല് നിലവിലുള്ള ഓഹരി ഉടമകളാരും തങ്ങളുടെ നിക്ഷേപം വിറ്റഴിക്കുന്നില്ല. ജിയോയില് ഗൂഗിളിന് 7.73 ശതമാനവും മെറ്റയ്ക്ക് 9.98 ശതമാനവും ഓഹരി പങ്കാളിത്തവുമുണ്ട്. 66.43 ശതമാനമാണ് ജിയോയുടെ ഓഹരികള്.
ഫ്രഷ് ഇഷ്യുവായതിനാല് ലഭിക്കുന്ന തുക മുഴുവന് ജിയോയുടെ ഭാവി പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കാനാകും. സബ്സിഡിയറിയായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ കടങ്ങൾ വീട്ടുന്നതിനായി 27,500 കോടി രൂപ വരെ ഉപയോഗിക്കുമെന്നാണ് പ്രൊസ്പെക്ടേഴ്സിലുള്ളത്.