myg-wirlpool

TOPICS COVERED

ഹോം അപ്ലയൻസസ് രംഗത്തെ ആഗോള ബ്രാൻഡായ വേൾപൂളിന്‍റെ ഏറ്റവും പുതിയ പ്രീമിയം റഫ്രിജറേറ്റർ ശ്രേണിയായ ലക്ഷ്വൂറിയം അവതരിപ്പിച്ചു. കൊച്ചി മറൈൻ ഡ്രൈവിലെ മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂമിൽ നടന്ന ചടങ്ങിലായിരുന്നു രണ്ട് പുതിയ വേരിയന്‍റുകളുടെ ലോഞ്ച്. ആഡംബരവും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നതാണ് പുതിയ ലക്ഷ്വൂറിയം സീരീസ്.

654 ലിറ്ററിന്‍റെ വമ്പൻ കപ്പാസിറ്റിയും 4-ഡോർ ഡിസൈനും 3-സ്റ്റാർ എനർജി റേറ്റിംഗുമാണ് ഇരു മോഡലുകളുടെയും പ്രധാന ആകർഷണം. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കൺവേർട്ടബിൾ മൾട്ടിഡോർ റഫ്രിജറേറ്ററുകളാണിവ. വെറും 30 മിനിറ്റിനുള്ളിൽ ഫ്രീസറിനെ റഫ്രിജറേറ്ററായി മാറ്റാം. ട്രിപ്പിൾ ഇവാപ്പറേറ്റർ ടെക്നോളജിയോടു കൂടിയ 360 ഡിഗ്രി ട്രിപ്പിൾ കൂളിങ്ങും, മൈനസ് 22°C മുതൽ 10°C വരെ ക്രമീകരിക്കാവുന്ന 100ലധികം കസ്റ്റമൈസ് മോഡുകളുമുണ്ട്. പഴങ്ങളും പച്ചക്കറികളും കൂടുതൽ കാലം ഫ്രഷായി നിലനിർത്താനുള്ള പ്രത്യേക ഈർപ്പ നിയന്ത്രണ സംവിധാനവും മികച്ച സ്പേസ് മാനേജ്മെന്‍റും ഇതിന്‍റെ പ്രത്യേകതയാണ്. ഇന്ത്യയിൽ ആദ്യമായി '6th Sense AI ഫ്രഷ്നെസ് ഡിറ്റക്ഷൻ ടെക്നോളജി' അവതരിപ്പിക്കുന്നു. റഫ്രിജറേറ്ററിനുള്ളിലെ ഭക്ഷണം ഓരോ 10 സെക്കൻഡിലും സ്കാൻ ചെയ്ത്, കേടാകാൻ തുടങ്ങുമ്പോൾ തന്നെ അലേർട്ട് നൽകും ഈ സ്മാർട്ട് സാങ്കേതികവിദ്യ.

Whirlpool Luxurium refrigerator is the latest 4-door premium appliance launched in Kochi featuring 654L capacity and AI freshness detection. :