ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്  മാനേജ്മെന്‍റ് ഫെസ്റ്റുകളില്‍ ഒന്നായ കോഴിക്കോട് എന്‍.ഐ.ടിയുടെ തത്വയ്ക്ക് പ്രൗഢോജ്ജ്വല സമാപനം. മൂന്നു ദിവസം നീണ്ട  ഫെസ്റ്റ് ഡ്രോണ്‍ ഷോയോടു കൂടിയാ‌ണ് സമാപിച്ചത്.

പുതുപുത്തന്‍ കാറുകളും  പ്രതാപത്തിന്‍റെ ചിഹ്നങ്ങള്‍ പേറുന്ന  പഴയ പടക്കുതിരകളും ഒന്നിച്ചണിചേര്‍ന്ന ഓട്ടോ ഷോ, സാഹസികരെ ഒന്നടങ്കം ആകര്‍ഷിച്ച ഗോ കാര്‍ട്ട് റേസിങുകള്‍,  റോബോ വാര്‍,  തുടങ്ങി തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ നല്‍കിയാണു എന്‍.ഐ.ടിയുടെ ടെക് മാനേജ്മെന്റ് ഫെസ്റ്റായ തത്വയുടെ പുതിയ എഡിഷന്‍ കൊടിയിറങ്ങിയത്. 

സില്‍വര്‍ ജൂബിലി തിളക്കത്തോടെയാണ് ഇത്തവണ ടെക് ഫെസ്റ്റ് എത്തിയത്.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എൺപതിനായിരത്തിലധികം വിദ്യാർഥികളും സന്ദർശകരും ചാത്തമംഗലത്തെ ക്യാംപസിലെത്തി. വേടൻ, അകസ സിംഗ്, ഗബ്രി, സ്റ്റിക്, സചേത് ടണ്ടൻ, പരമ്പരാ ഠാക്കൂർ, തുടങ്ങിയവരുടെ ഷോകളും അരങ്ങേറി. 

യുവാക്കളിൽ ശാസ്ത്രീയ കൗതുകവും സംരംഭകത്വ ചിന്തകളും വളർത്തുക ലക്ഷ്യം വച്ചാണു ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ENGLISH SUMMARY:

NIT Calicut Thathva concluded its grand silver jubilee edition with a spectacular drone show, auto exhibition, and various technical competitions. Over 80,000 students and visitors from across the country participated in this three-day management and technology festival.