വീടിന് വേണ്ടതെല്ലാം ഒരുമിച്ചൊരുക്കി കണ്ണൂരില്‍ വനിത വീട് പ്രദർശനം ആരംഭിച്ചു. പൊലീസ് മൈതാനിയിൽ കലക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ സെന്‍ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചത്. ജെപ്സ് സോളർ ആണ് എനർജി പാർട്നർ. വമ്പൻ ഓഫറുകളുമായാണ് പ്രമുഖ കമ്പനികൾ പ്രദർശനത്തിനെത്തുന്നത്. കമ്പനികളുടെ നൂറോളം സ്റ്റാളുകളാണ് ഒരുക്കിയത്. ഗുണനിലവാരമുള്ള ഉൽപന്നങ്ങളും മികവുള്ള സേവനങ്ങളും തിരഞ്ഞെടുക്കാൻ വിദഗ്ധരായ ആർക്കിടെക്ടുമാരുടെ മാർഗനിർദേശവും ലഭിക്കും. പൂർണമായും ശീതികരിച്ച പ്രദർശനവേദിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഈ മാസം അഞ്ചു വരെയുള്ള പ്രദര്‍ശനം രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയാണ്