TAGS

പ്രമുഖ ധനകാര്യ ബിസിനസ് സ്ഥാപനമായ താഴയിൽ ഗ്രൂപ്പിന്‍റെ 60-ാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച തിരുവല്ലയില്‍ നടക്കും. വാര്‍ഷികാഘോഷത്തിനു മുന്നോടിയായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യക്ഷേമ പദ്ധതികള്‍ക്കും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഗ്രൂപ്പ് തുടക്കമിടുകയാണെന്ന് ചെയര്‍മാന്‍ ഡോ. തോമസ് ജോണ്‍, മാനേജിംഗ് ഡയറക്ടര്‍ ജിനോയ് ജോണ്‍, ഡയറക്ടര്‍ പ്രൊഫ. കോശി തോമസ് എന്നിവര്‍ അറിയിച്ചു.  സ്ഥാപക ചെയര്‍മാന്‍ യോഹന്നാന്‍ തോമസിന്റെ സ്മരണാര്‍ത്ഥം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തില്‍ മികവ് തെളിയിച്ച 25 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചു. 

ENGLISH SUMMARY:

Thayyil Group is celebrating its 60th anniversary this Friday in Thiruvalla. As part of the celebrations, the group is launching various healthcare schemes and educational scholarships for the financially backward and common people.