സെൽസർ പോളിമേഴ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ ടോണി പി. ജോണിന് ആഗോള ബിസിനസ് രംഗത്തെ മികവുറ്റതും മാതൃകാപരവുമായ പ്രവർത്തനങ്ങൾക്കുള്ള ഗ്ലോബൽ പെർസ്പെക്റ്റീവ് ബിസിനസ് എക്സലൻസ് അവാർഡ്. മൗറീഷ്യസിൽ നടന്ന ഇൻഡോ-മൗറീഷ്യസ് ബിസിനസ് കോൺക്ലേവിൽ മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ് രൂപൻ പുരസ്കാരം സമ്മാനിച്ചു.

ഓവർഹെഡ് വാട്ടർ ടാങ്ക് മേഖലയിലും ഇൻഡസ്ട്രിയൽ പാക്കേജിങ് രംഗത്തും സോളാർ ഫ്ലോട്ട്സ് രംഗത്തും സെൽസർ പോളിമേഴ്സ് നടത്തുന്ന പ്രവർത്തനങ്ങളും ചടങ്ങിൽ പ്രശംസിക്കപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായ-വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സഹകരണമുണ്ടാകണമെന്ന് പൃഥ്വിരാജ് രൂപൻ പറഞ്ഞു. മുൻ മന്ത്രിയും അംബാസഡറുമായ മുകേഷ് ചൂഹനും ഇന്ത്യൻ അംബാസഡർ അനിരുദ്ധ കുമാർ സിങ്ങും ചടങ്ങിൽ സംസാരിച്ചു.

ENGLISH SUMMARY:

Tony P. John, the Managing Director of Celsar Polymers Limited, has been honored with the Global Perspective Business Excellence Award for his outstanding contributions to the global business arena. The award recognizes Celsar Polymers' significant work in overhead water tanks, industrial packaging, and solar floats.