രാജ്യത്തെ പ്രമുഖ ടൂറിസം - വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ 13–ാം പതിപ്പിന് സമാപനം. കൊച്ചി വില്ലിങ്ഡൺ ഐലൻഡിൽ സംഘടിപ്പിച്ച മേളയിൽ അവസാന ദിവസം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമായിരുന്നു.
ടൂറിസം സംരംഭകരുടെ 383 സെല്ലർ സ്റ്റാളുകളും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളുമാണ് കേരള ട്രാവൽ മാർട്ടിന്റെ മേളയിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുത്ത 1500 ല്‍ ഏ റെ ബയർമാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ ടൂറിസം മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുക, പുതിയ വിപണികൾ കണ്ടെത്തുക, കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുക എന്നിവയാണ് കെടിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ബയർമാരെയും ടൂറിസം സംരംഭകരെയും ഒരേ വേദിയിലെത്തിച്ച് 45,000 ലേറെ ബിസിനസ് കൂടിക്കാഴ്ചകൾക്കും അവസരമൊരുക്കി.
സെപ്റ്റംബർ 24ന് ആരംഭിച്ച മേളയിൽ ആദ്യ രണ്ടു ദിനങ്ങളിൽ രജിസ്റ്റർ ചെയ്ത ബയർമാർക്കായിരുന്നു പ്രവേശനം. മേളയുടെ അവസാന ദിനം ഉച്ചക്ക് ഒന്നു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഒരുക്കിയത്.