കൊച്ചി ലൂർദ് ആശുപത്രിയിൽ ഫിസിയോതെറപ്പി ദിനത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു. ഫിസിയോതെറപ്പി, ന്യൂറോളജി വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. 'ന്യൂറോക്രാഫ്റ്റ് 2026–സ്ട്രോക്കിന്റെ രോഗനിർണയം മുതൽ സുഖം പ്രാപിക്കുന്നതുവരെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് പരിശീലനം ഉദ്ഘാടനം ചെയ്തു.

ENGLISH SUMMARY:

Physiotherapy training was organized at Lourdes Hospital in Kochi to mark Physiotherapy Day. The program, focusing on 'Neurocraft 2026 – From Stroke Diagnosis to Recovery', was a joint initiative of the Physiotherapy and Neurology departments.