ഫാഷൻ വിസ്മയവുമായി സെഞ്ച്വറി വെഡ്ഡിങ് സെന്റര്‍ കോഴിക്കോട് കോട്ടുളിയിൽ തുറന്നു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഷോറൂം ഉദ്ഘാടനം ചെയ്തു. 

നാല് പതിറ്റാണ്ടിലേറെയായി ഫാഷൻ രംഗത്ത് കൈവരിച്ച അനുഭവസമ്പത്തുമായാണ് സെഞ്ച്വറി ഫാഷൻ കോഴിക്കോട് പ്രവർത്തനം തുടങ്ങുന്നത്. ബ്രൈഡൽ ഫാഷനുകൾ, വെഡ്ഡിംഗ് സാരികൾ, ലഹങ്കകൾ എന്നിവയുടെ എക്സ്ക്ലൂസീവ് കളക്ഷനുകൾക്ക് പുറമെ മെൻസ് വെഡ്ഡിംഗ്, കാഷ്വൽ, പാർട്ടി വെയറുകൾ, സ്പെഷ്യൽ കിഡ്സ് വെയർ, ഡെയിലി വെയർ, ഫുട്‌വെയർ, വാച്ചുകൾ എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

വെഡ്ഡിംഗ് സെക്ഷന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനും ജെന്റ്സ് സെക്ഷന്റെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവനും നിർവ്വഹിച്ചു ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്.  മൊബൈൽ ഫോൺ ഷോറൂമും കോഫി ഷോപ്പും വെഡ്ഡിങ് സെന്‍ററിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യമാണ് മറ്റൊരു പ്രത്യേകത.

ENGLISH SUMMARY:

Century Wedding Centre Kozhikode is a new fashion marvel that has opened in Kottooli, Kozhikode, inaugurated by Minister P.K. Kunhalikutty. Offering an extensive collection for bridal wear, menswear, kids' wear, and accessories, the showroom boasts over four decades of fashion experience and special opening offers.