ഷിപ് റിപ്പയറിങ്ങില്‍ വമ്പന്‍ ഹബ് ആക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിന്‍ ഷിപ് യാഡും ദുബായ് ആസ്ഥാനമായ ഡ്രൈ ഡോക്സ് വേള്‍ഡും ചേര്‍ന്ന് 1800 കോടി രൂപ മൂല്യമുള്ള സംയുക്ത സംരംഭത്തിന് കരാറൊപ്പിട്ടു
ഷിപ് റിപ്പയറിങ്ങില്‍ വമ്പന്‍ ഹബ് ആക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിന്‍ ഷിപ് യാഡും ദുബായ് ആസ്ഥാനമായ ഡ്രൈ ഡോക്സ് വേള്‍ഡും ചേര്‍ന്ന് 1800 കോടി രൂപ മൂല്യമുള്ള സംയുക്ത സംരംഭത്തിന് കരാറൊപ്പിട്ടു. വില്ലിങ്ഡന്‍ ഐലന്‍ഡില്‍ സിഎസ്എലിനു കീഴിലുള്ള ഇന്‍റര്‍നാഷനല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റിയുടെ നടത്തിപ്പിനും വികസനത്തിനുമാണ് സംയുക്ത സംരംഭം രൂപീകരിക്കുന്നത്.
ഇരുകമ്പനികള്‍ക്കും 50 ശതമാനം വീതമാണ് ഓഹരി പങ്കാളിത്തം. ഡ്രൈ ഡോക്സ് വേള്‍ഡ് പ്രതിനിധിയാകും സിഇഒ. ഡല്‍ഹിയിലെ ചടങ്ങില്‍ ഡ്രൈ ഡോക്സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ ആന്‍റോലോവിച്, സിഎസ്എല്‍ സിഎംഡി വി.ജെ ജോസ് എന്നിവര്‍ കരാര്‍ ഒപ്പുവച്ചു. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ വിദേശകാര്യ ഉപമന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ENGLISH SUMMARY:
Cochin Shipyard and Dubai-based Drydocks World have signed an agreement to form a joint venture valued at ₹1,800 crore, with the aim of making the region a major hub for ship repair. The joint venture will be formed to operate and develop the International Ship Repair Facility under Cochin Shipyard Ltd (CSL) at Willingdon Island. Both companies will hold a 50% stake each in the venture. A representative of Drydocks World will serve as the CEO. Drydocks World CEO Captain Rado Antolovic and CSL CMD V.J. Jose signed the agreement at a ceremony in Delhi. The signing took place in the presence of Union Ports Minister Sarbananda Sonowal and UAE Deputy Foreign Minister Omran Sharaf Alhashimi.