onam-nalla-olam

TOPICS COVERED

ട്രെൻഡ്സ്, മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഓണം നല്ല ഓളം പരിപാടിയുടെ ഭാഗമായി നടത്തിയ ട്രെൻഡ്സെറ്റർ കോളജ് മത്സരത്തിൽ UKF കോളേജ് കൊല്ലം ജേതാക്കളായി. ഒരുലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. ട്വന്റി-ട്വന്റി കോളജ് കോൺടെസ്റ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം SH തേവര കോളജിനാണ്. രണ്ടാംസ്ഥാനം സെയിന്റ് ജോസഫ്‌സ് കോളജ്, ഇരിഞ്ഞാലക്കുട നേടി. മുസ്‌ലിം ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാംസ്ഥാനവും നേടി. 

ക്യാമ്പസ് ട്രെൻഡ്സെറ്റർ കോൺടെസ്റ്റ് വിഭാഗത്തിൽ ദൃശ്യ സൂരജ് ഒന്നാം സ്ഥാനവും ശ്രീലക്ഷ്മി രണ്ടാം സ്ഥാനവും ഇന്ദുവർണൻ മൂന്നാം സ്ഥാനവും നേടി. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ എറണാകുളം എം.പി ഹൈബി ഈഡനും ഭാര്യ അന്ന ഈഡനും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനവിതരണ ചടങ്ങിൽ ട്രെൻഡ്സ് വൈസ് പ്രസിഡന്റ്, നാഷണൽ HR ഹെഡ് റിജു ആന്റണി, കേരള സ്റ്റേറ്റ് മാർക്കറ്റിങ് ഹെഡ് ജയദേവൻ ഉണ്ണി, കേരള സ്റ്റേറ്റ് ഹെഡ്–ന്യൂ സ്റ്റോർസ് ഓപ്പണിങ് മനോജ് ചീരൻ, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവർ ഭാഗമായി.

ENGLISH SUMMARY:

UKF College Kollam emerged victorious in the Trendsetter College contest, organized by Trends in collaboration with Malayala Manorama. This prestigious competition awarded them one lakh rupees and a trophy, highlighting their outstanding performance.