ഇടുക്കിയിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഹാൻഡ്‌സ് ഓഫ് ഹോപ്പ് ഗ്ലോബൽ ഗ്രാന്റ് പ്രോജക്ടിറ്റിന്റെ ഭാഗമായി മുരിക്കാശ്ശേരി സ്നേഹ മന്ദിരത്തിന് വാഹനം കൈമാറി. റോട്ടറി ക്ലബ് ഓഫ് മക്കിനി ടെക്സാസ് യുഎസിന്റെ സഹകരണത്തോടെയാണ് പ്രൊജക്റ്റ് നടപ്പാക്കിയത്. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് വാഹനത്തിന്റെ താക്കോൽ കൈമാറി. സ്‌നേഹമന്ദിരത്തിലെ പേപ്പർ ഉത്പന്ന യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായാണ് വാഹനം കൈമാറിയത്.