തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായുള്ള ' അമി ' പദ്ധതി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൗമാരക്കാരായ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മുതൽ സ്തനാർബുദ നിര്‍ണയത്തിനും ചികിത്സക്കുമായി ആധുനിക സംവിധാനത്തോട് കൂടിയ സേവനങ്ങൾ ആണ് അമി പദ്ധതിയുടെ ഭാഗമായി ഉള്ളത്. ചലച്ചിത്ര താരം വീണ നന്ദകുമാർ പദ്ധതിയെ കുറിച്ചുള്ള സമഗ്ര വിഡിയോയുടെ പ്രകാശനവും നിർവഹിച്ചു. അമി കോംപ്രിഹെൻസീവ് ബ്രെസ്റ്റ് ക്ലിനിക്കിന്‍റെ പ്രവർത്തനവും ഇതോടൊപ്പം ആരംഭിക്കും. അത്യാഹിത ഘട്ടങ്ങളിൽ വൈദ്യ സഹായം എത്തിക്കുന്നതിനായി ആരംഭിച്ച ബൈക്ക് ആംബുലെൻസ് സേവനത്തിന്‍റെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി കെ മുരളീധരൻ നിർവഹിച്ചു.