ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ കീഴിൽ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാംഗം അജീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഗിരിജ മോഹൻ അധ്യക്ഷയായിരുന്നു. 250ൽ അധികം ഓട്ടോറിക്ഷാ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. പത്ത് ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയിരുന്നു മെഡിക്കൽ ക്യാംപ്. നിർധന രോഗികൾക്ക് ചികിത്സാ ഇളവുകൾ നൽകുന്ന ബിലീവേഴ്സ് കാരുണ്യ സ്പർശം കാർഡ് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് വിതരണം ചെയ്തു.