മനോരമ ന്യൂസ് കേരള കാന്‍ പത്താം പതിപ്പിലെ സന്ദേശം പ്രതീക്ഷയാണ്. രമേശ് പിഷാരടിയും ശ്വേതാ മേനോനുമാണ് ഇത്തവണ കേരള കാന്‍ മുഖമായി ഉള്ളത്. തിരുവല്ല ബിലീവേഴ്സ് മെഡി.കോളജാണ് ഈ ദൗത്യത്തിന് പിന്തുണയേകുന്നത്. 50 ലക്ഷത്തിന്റെ ചികില്‍സാ സഹായമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. പ്രതീക്ഷയുടെ പ്രതീകമായ വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഇക്കുറി കേരള കാന്‍ ദൗത്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.