യുഎഇയിലെ പ്രമുഖ പ്രീമിയം ജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്‍റ്സ് ഇന്ത്യൻ ആഭരണ വിപണിയിലേക്ക്. ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ തുറന്നു. സിനിമ താരം തമന്ന ഭാട്ടിയ ഉദ്ഘാടനം നിർവഹിച്ചു. ദുബായ് ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിഷ്‌കയ്ക്ക് നിലവിൽ ഷോറൂമുകളുണ്ട്. തലശ്ശേരിയിലും ബെംഗളുരുവിലും അടുത്ത ഘട്ടത്തിൽ ഷോറൂമുകൾ തുറക്കാൻ ആണ് നിഷ്കയുടെ പദ്ധതി. 2040ഓടെ വിവിധ രാജ്യങ്ങളിലായി നൂറ് ഷോറൂമുകളുള്ള ആഗോള ജ്വല്ലറി ബ്രാൻഡായി വളരുകയാണ് ലക്ഷ്യമെന്ന് നിഷ്ക ചെയർമാൻ നിഷിൻ തസ്‌ലീമ പറഞ്ഞു.