പരസ്യ രംഗത്തെ സര്‍ഗാത്മക മികവിനുള്ള പെപ്പര്‍ അവാര്‍ഡ്സിന്‍റെ ഇരുപതാം പതിപ്പിലേക്ക് രാജ്യവ്യാപകമായി അപേക്ഷകള്‍ ക്ഷണിച്ചു. ഡിസൈന്‍, ഡിജിറ്റല്‍, ഫിലിം, കണ്ടന്‍റ് തുടങ്ങിയ മേഖലകളിലെ മികവിനും പുരസ്കാരങ്ങളുണ്ട്. നേരത്തെ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെപ്പറിന്‍റെ പ്രവര്‍ത്തനമേഖല ഇതോടെ രാജ്യവ്യാപകമാകും. ഇത്തവണ ആയിരത്തിലധികം എന്‍ട്രികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. BBDO ഇന്ത്യ ചെയര്‍മാന്‍ ജോസി പോള്‍, ബാങ് ഇന്‍ ദ മിഡിലിന്‍റെ സഹസ്ഥാപകന്‍ പ്രതാപ് സുതന്‍, പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സ് ട്രസ്റ്റ് ചെയര്‍മാന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.